ഇത്തവണ ലഭിച്ച 8,000 പരാതികളിലും 501 സഹായ അഭ്യർഥനകളിലും 90 ശതമാനവും പരിഹരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം

0
448

മക്ക: ഹജ് കാലത്ത് ഇത്തവണ ലഭിച്ച 8,000 പരാതികളിലും 501 സഹായ അഭ്യർഥനകളിലും 90 ശതമാനവും പരിഹരിച്ചതായി ഹജ് ഉംറ മന്ത്രാലയം.

മോശം താമസ സേവനങ്ങൾ, വൈദ്യുതി തടസ്സങ്ങൾ, കാറ്ററിങ് സേവനങ്ങളിലെ കാലതാമസം, ജലവിതരണത്തിലെ അപാകത, ഗൈഡുകളുടെ അഭാവം, മോശം ഗതാഗത, കാറ്ററിങ് സേവനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ പരാതികളുണ്ടായതെന്ന് ഈ സീസണിലെ വിദേശ ഹജ് തീർഥാടകർക്ക് നൽകിയ സേവന പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് വ്യക്തമാക്കുന്നു. മേൽനോട്ട, നിരീക്ഷണ ടീമുകൾ 47,000 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

അതിൽ 26,000 സന്ദർശനങ്ങൾ മക്കയിലും 6,000 ജിദ്ദയിലും 15,000 മദീനയിലുമാണ്. 10,000 ലംഘനങ്ങൾ നിരീക്ഷിച്ചു. അതിൽ 75 ശതനമാനം പ്രവർത്തന മേഖലയിലെ ലംഘനങ്ങളും 25 ശതമാനം സേവന ലംഘനങ്ങളുമാണ്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 15 ശതമാനം രേഖപ്പെടുത്തിയത് മക്കയിലാണ്. ജിദ്ദയിൽ നാല് ശതമാനവും മദീനയിൽ മൂന്ന് ശതമാനവുമാണ്.