ജിദ്ദയിൽ ലഹരി മരുന്ന് വേട്ട; പ്രതിക്ക് 15വർഷം തടവ്

0
1324

ജിദ്ദ: ജിദ്ദയിൽ ലഹരി മരുന്ന് കൈവശം വെച്ച കുറ്റത്തിന് ഒരു പൗരനെ ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക ഉറവിടം വെളിപ്പെടുത്തി.

ഇയാളുടെ വസതിയിൽ നിന്ന് എട്ട് ചാക്ക് ഷാബുവും മറ്റ് സാമഗ്രികളും കണ്ടെത്തി. പ്രതിയെ 15 വർഷത്തേക്ക് തടവിലാക്കാനും സമാനമായ കാലയളവിലേക്ക് യാത്ര ചെയ്യുന്നത് തടയാനും വിധി പുറപ്പെടുവിച്ചു.

ജിദ്ദ ഗവർണറേറ്റിൽ ഇതിനായി തയ്യാറാക്കിയ അപ്പാർട്ട്‌മെന്റിൽ ഇയാൾ ലഹരി മരുന്ന് കൈവശം വെച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ലഹരിമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങളും അളവുകൾ തൂക്കുന്നതിനുള്ള ഉപകരണങ്ങളും, പാക്കിങിനായുള്ള ഒഴിഞ്ഞ ബാഗുകളും കണ്ടെത്തി.

ലഹരി മരുന്ന് കേസുകളിൽ പ്രതികളായവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്നത് തുടരുകയാണെന്നും സുരക്ഷയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ഈ ഗുരുതരമായ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി അവർക്കെതിരെ ശിക്ഷാനടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും
പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.