നിയന്ത്രണം വിട്ട ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

0
1774

തൊടുപുഴ: മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇടുക്കി കടുവാപ്പാറയിൽ
നിയന്ത്രണം വിട്ട ലോറി ദേശീയപാതയില്‍നിന്ന് 1000 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് (26) ആണ് മരിച്ചത്. മൃതദേഹം 250 അടി താഴ്ചയിൽനിന്നാണ് കണ്ടെടുത്തത്. കോട്ടയത്തുനിന്നും ടയർ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെ ആണ് അപകടം സംഭവിച്ചത്.