കാറപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

0
1887

ഖമ്മീസ് മുശൈത്ത്: കാറപകടത്തിൽ ഗുരുതര പരുക്കേറ്റ് അസീറിൽ ചികിത്സയിലായിരുന്ന എറണാകുളം പറവൂർ ചിറ്റാറ്റുകര കണ്ണച്ചങ്ങാട്ട് വീട്ടിൽ ജ്യോതി ദാസ് (61) നിര്യാതനായി.
ഒരുമാസം മുമ്പാണ് ജ്യോതി ദാസ് ഓടിച്ച വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനമിടിച്ച് അപകടമുണ്ടായത്.

20 വർഷത്തിലേറെയായി സൗദിയിലുള്ള ജ്യോതിദാസ് മസ്‌ക്കിയിൽ പഞ്ചർ സർവ്വീസിംഗ് ജോലി ചെയ്ത് വരികയായിരന്നു. അസീർ പ്രവാസി സംഘം മസ്‌ക്കി യൂണിറ്റ് കമ്മറ്റി അംഗമാണ്. ഭാര്യ: സുലഭ, മകൾ: ഭദ്ര. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അസീർ പ്രവാസി സംഘത്തിന്റെയും ലഹദ് ഏരിയ റിലീഫ് കമ്മിറ്റിയുടെയും പ്രവർത്തകർ.