കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

0
1844

ദമാം: ദമാമിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു. ഇന്ന് ഉച്ചക്ക് 12:10 ന് കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനമാണ് ഇത് വരെയും പുറപ്പെടാത്തത്. യാത്രക്കാർ വിമാനത്തിന് ഉള്ളിലാണ്. പുറപ്പെടാൻ നിമിഷങ്ങൾ ഉള്ളപ്പോഴാണ് സാങ്കേതിക തകരാർ ഉണ്ടെന്നും പുറപ്പെടാൻ വൈകുമെന്നുമുള്ള അറിയിപ്പ് നൽകിയത്.

വിമാനത്തിനകത്തെ എയർ കണ്ടീഷൻ സംവിധാനത്തിൽ ഉണ്ടായ തകരാർ ആണ് വിമാനം വൈകാൻ കാരണമെന്നാണ് വിവരം. കടുത്ത ചൂട് മൂലം വിമാനം വൈകുകയാണെന്നും എയർകണ്ടീഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നാണ് വിവരമെന്നും യാത്രക്കാർ അറിയിച്ചു. എന്നാൽ, എപ്പോൾ പുറപ്പെടുമെന്നതിൽ യാതൊരു നിശ്ചയവുമില്ല. കൊച്ചിയിലേക്ക് അടുത്തിടെയാണ് ദമാമിൽ നിന്ന് ഇൻഡിഗോ നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചത്.

മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഏറെ ആശ്വാസമാണ് ഇൻഡിഗോയുടെ ഈ നേരിട്ടുള്ള സർവീസ്. ദമാമിൽ നിന്ന് കോഴിക്കോട് സെക്ട്ടറിലേക്ക് നേരത്തെ തന്നെ നേരിട്ടുള്ള സർവ്വീസ് നടത്തുന്നുണ്ട്.