റിയാദ്: ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സാമൂഹ്യ പ്രവർത്തകരുടെയും കെഎംസിസി പോലത്തെ വ്യത്യസ്ത സംഘടനകളുടെയും ഇടപെടലുകൾ ശ്രദ്ധേയവും മാതൃകാപരവും ആണെന്ന് ആർ പി എം മാനേജിംഗ് ഡയറക്ടർ ജാനി ബ്രോൺ ക്രോസ്റ്റ് അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആർ പി എം റെസ്ക്യൂ ട്രെയിനിങ് സെൻറർ സഹകരണത്തോടെ റിയാദിലെ തെരഞ്ഞെടുത്ത വളണ്ടിയർമാർക്ക് വേണ്ടി സംഘടിപ്പിച്ച പ്രജീരധം റെസ്ക്യൂ ട്രെയിനിങ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട് അധ്യക്ഷത വഹിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത തിരഞ്ഞെടുത്ത അറുപതോളം വളണ്ടിയർമാർക്കാണ് ട്രെയിനിങ് നൽകിയത്.
അപകട മേഖലകളിലെ രക്ഷാപ്രവർത്തനത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളെക്കുറിച്ചും റെസ്ക്യൂ പ്രവർത്തനത്തിന് ഇറങ്ങുന്ന വളണ്ടിയർമാർ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും റെസ്ക്യൂ രംഗത്തെ നൂതന സംവിധാനങ്ങളെ കുറിച്ചും പരിചയപ്പെടുത്തി.
സീനിയർ ഇൻസ്റ്റക്റ്റർ സനൂബ് വി കെ ക്‌ളാസ് എടുത്തു,പ്രോഗ്രാമിൽ ട്രെയിനിങ് സെന്റർ കോർഡിനേറ്റർ നിഹാൽ കൊതൊടിയിൽ ആർ പി എം നെകുറിച്ച് വിശദീകരിച്ചു. പരിപാടിയിൽ റിയാദ് മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ലാ നേതാക്കളായ അഷ്‌റഫ് കൽപ്പകച്ചേരി, മുസമ്മിൽ,കുഞ്ഞിപ്പ തവനൂർ, സിദീഖ് കോനാരി, മുനീർ വാഴക്കാട് എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ റഫീഖ് ചെറുമുക്കിന്റെ നേദൃത്വത്തിൽ ജാഫർ ഹുദവി, ഇസ്മായിൽ സി വി പടിക്കൽ,ഫിറോസ് പള്ളിപ്പടി, യൂനുസ് തോട്ടത്തിൽ,ബാബു മഞ്ചേരി, ഹനീഫ മുതുവല്ലൂർ, അബൂട്ടി തുവ്വൂർ, മാനു മഞ്ചേരി, ഇസ്മായിൽ താനൂർ എന്നിവർ ക്യാമ്പ്ന് നേദൃത്വo നൽകി ഇസ്ഹാഖ് താനൂർ സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു