മക്ക: കഅ്ബാലയത്തെ പുതുവസ്ത്രം അണിയിച്ചു. ഡോ. അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് പ്രവർത്തികൾക്ക് നേതൃത്തം നൽകി.
പഴയ കിസ്‌വയിലെ സ്വർണ അലങ്കാരപ്പണികൾ നീക്കം ചെയ്ത് പഴയ കിസ്‌വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിക്കുകയായിരുന്നു.

മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. കഴിഞ്ഞ കൊല്ലം മുതൽ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് കിസ്‌വ മാറ്റ ജോലികൾക്ക് ഹറംകാര്യ വകുപ്പ് തുടക്കം കുറിച്ചത്. കിസ്‌വയിൽ സ്വർണ അലങ്കാരപ്പണികൾ ചെയ്ത 53 കഷ്ണങ്ങളാണുള്ളത്. 114 വിദഗ്ധരാണ് സ്വർണ നൂലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ ചെയ്ത കഷ്ണങ്ങൾ നിർമിക്കുന്നത്.
200-ലധികം നിർമ്മാതാക്കൾ ഉൾപ്പെടുന്ന കഅബയുടെ കിസ്‌വ കിങ് അബ്ദുൽ അസീസ് കോംപ്ലക്‌സിലാണ് നിർമ്മിച്ചത്. ഏകദേശം 670 കിലോഗ്രാം അസംസ്കൃത പട്ടും 120 കിലോഗ്രാം സ്വർണ്ണ നൂലുകളും 100 കിലോഗ്രാം വെള്ളി നൂലും കിസ്‌വയിൽ ഉപയോഗിക്കുന്നുണ്ട്.
#فيديو_واس | الكعبة المشرفة ترتدي حلتها الجديدة.#واس_عام pic.twitter.com/Cmustg3x6u
— واس العام (@SPAregions) July 18, 2023