നാളെ മുഹറം ഒന്ന്; സഊദിയിൽ നാളെ പുതുവർഷത്തിന് തുടക്കം – സുപ്രീം കോടതി

0
877

റിയാദ്: സഊദിയിൽ നാളെ പുതുവർഷത്തിന് തുടക്കം. ഹിജ്റ 1445 ലെ ആദ്യ ദിവസമായ മുഹറം 1 നാളെ ബുധനാഴ്ച (19-ജൂലൈ-2023) ന് ആയിരിക്കുമെന്ന് സഊദി സുപ്രീം കോടതി അറിയിച്ചു.

ചന്ദ്രപ്പിറവി സംബന്ധിച്ച് മാസപ്പിറവി കമ്മറ്റികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ അവലോകനം ചെയ്തുകൊണ്ടാണ് സുപ്രീം കോടതി അറിയിപ്പ് പുറത്തിറക്കിയത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടതായി തെളിവുകളോടെയുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനാൽ ഇന്ന് ചൊവ്വാഴ്ച ദുൽഹജ്ജ് 30 പൂർത്തിയാക്കി നാളെ (ബുധനാഴ്ച) മുഹറം ഒന്നായി കണക്കാക്കുന്നതായി സഊദി സുപ്രീം കോടതി വിശദീകരിച്ചു.

മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ മുഹറം ഒന്ന് ആകാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറങ്ങിയിട്ടില്ല.