ജിദ്ദ: സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 3,67,000-ത്തിലധികം ജീവനക്കാര്‍ 60 വയസ്സിനു മുകളിലുള്ളവരാണെന്ന് സഊദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഇതില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 3,57,000 ജീവനക്കാരും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 10,000 ജീവനക്കാരും ഉള്‍പ്പെടുന്നു.
2023 ആദ്യ പാദത്തിലെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം സോഷ്യല്‍ ഇന്‍ഷുറന്‍സ് വരിക്കാരുടെ എണ്ണം 10.4 ദശലക്ഷത്തിലധികമായി. അവരില്‍ 4.5 ദശലക്ഷം പേര്‍ തലസ്ഥാന നഗരിയായ റിയാദില്‍ ജോലി ചെയ്യുന്നവരാണ്.
സാമൂഹിക ഇന്‍ഷുറന്‍സില്‍ ചേര്‍ന്നവരില്‍ 41 നും 59നും ഇടയില്‍ പ്രായമുള്ളവര്‍ സര്‍ക്കാര്‍ മേഖലയില്‍ 2.9 ദശലക്ഷവും സ്വകാര്യമേഖലയില്‍ 5,52,000-മാണ്. 26 നും 40 വയസ്സിനുമിടയിലുള്ള സര്‍ക്കാര്‍ മേഖലയില്‍ ഉള്ളവരുടെ എണ്ണം 3,19,000 വും സ്വകാര്യമേഖലയില്‍ 5.3 ദശലക്ഷവുമാണ്. 19നും 25നും ഇടയില്‍ പ്രായമുള്ള സൗദികളില്‍ സര്‍ക്കാര്‍ മേഖലയില്‍ 26,000വും സ്വകാര്യമേഖലയില്‍ 1.2 ദശലക്ഷമായിട്ടുണ്ട്.