സഊദിയിൽ രണ്ട് പൗരൻമാരുടെ വധശിക്ഷ നടപ്പാക്കി

0
1560

ദമ്മാം: സഊദിയിൽ രണ്ട് സൗദി പൗരൻമാർക്ക് വധശിക്ഷ നൽകി. അലി ബിൻ സാലിഹ് ബിൻ അഹമ്മദ് അൽ ജുമാ, മുസ്ലിം ബിൻ ഹുസൈൻ ബിൻ ഹസൻ അൽ അബു ഷഹീൻ എന്നിവർക്കാണ് വധശിക്ഷ നൽകിയത്. കോടതി ഉത്തരവനുസരിച്ചാണ് ശിക്ഷ നൽകിയത്.

ഒരു പോലീസുകാരനുനേരെയും സുരക്ഷാ വാഹനത്തിനു നേരെയും വെടിയുതിർത്ത കേസിലെ പ്രതിയാണ് രണ്ട് സൗദി
പൗരന്മാരും. വെടിവെപ്പിൽ പോലിസുകാരന് പരുക്കേറ്റിരുന്നു. നേരത്തെ സുരക്ഷാ
ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം
നടത്തിയ ചില ഭീകരരെ ഇരുവരും സംരക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്തതായും ഇവർക്കെതിരെ കേസുണ്ട്.
വിചാരണ നടപടിക്രങ്ങങ്ങൾ പൂർത്തിയാക്കിയാണ് ശിക്ഷ നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.