മുംബൈ: സന്തോഷം ദുരന്തമായത് മിനിറ്റുകൾക്കുള്ളിൽ. ഭര്‍ത്താവിനൊപ്പം ഫൊട്ടോ എടുക്കുന്നതിനിടെ യുവതി തിരയില്‍പ്പെട്ട് യുവതിക്ക് മക്കളുടെ മുന്നിൽ ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപമുള്ള ബീച്ചില്‍ ഭര്‍ത്താവുമൊത്ത് ഫൊട്ടോയെടുക്കുന്നതിനിടെയാണ് തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.
ജ്യോതി സൊനാറെന്ന 27 കാരിയും ഭര്‍ത്താവ് മുകേഷുമാണ് പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ആദ്യ ഘട്ടത്തിൽ തിര വരുമ്പോൾ എല്ലാവരും സന്തോഷിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീടാണ് ദുരന്തം വന്നെത്തിയത്.
സംഭവസമയം ഇവരുടെ മൂന്ന് മക്കള്‍ കരയില്‍ നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം. ജൂലൈ ഒന്‍പതിനുണ്ടായ അപകടത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല.
തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസം ജ്യോതിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു. ദുരന്ത വീഡിയോ കാണാം👇