റിയാദിൽ ഉംറ സംഘത്തിന്റെ വാഹനം മറിഞ്ഞു; മലയാളി കുടുംബത്തിലെ നിരവധി പേർക്ക് പരിക്ക്

0
1669

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നിരവധി പേർക്ക് പരിക്ക്. ഉംറ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

ഉംറ കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ബനു തമീം പോകേണ്ട കുടുംബം റിയാദിൽ നിന്ന് മറ്റൊരു കാറിൽ ഹോത്ത ബനു തമീമിലേക്ക് പോകുന്ന വഴി അൽ ഖൈർ റോഡിൽ വെച്ചാണ് ഇന്നലെ വൈകീട്ട് അപകടം ഉണ്ടായത്.

സംഘം സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. ഒരു കുടുംബത്തിലെ 8 പേർ സഞ്ചരിച്ച വാഹനമാണ്‌ അൽ ഹൈർ റോഡിൽ വെച്ച് മറിഞ്ഞത്. വാഹനത്തിൽ നാല് മുതിർന്നവരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാളെ റിയാദ് ശുമൈസി ഹോസ്പിറ്റലിലും 5 പേരെ അൽ ഈമാൻ ഹോസ്പിറ്റലിലും മറ്റു രണ്ട് പേരെ അസീസിയ അലി ഇബ്ൻ അലി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.