കണ്ണൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

0
2251

റിയാദ്: കണ്ണൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് മരിച്ചത്. 12 വർഷമായി റിയാദിൽ പ്രവാസിയാണ്.

ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമതുൽ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകൻ: അമീർ. കുടുംബം ഇപ്പോൾ താമസിക്കുന്നത് കണ്ണൂരിലെ വട്ടക്കൂലിലാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.