റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ റെസ്റ്റോറന്റിൽ സ്‌ഫോടനം. അൽറബീഅ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലാണ് അഗ്നിബാധയും സ്‌ഫോടനവും നടന്നത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ റെസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ലുകൾ അടക്കം തകർന്നു.
പാചക വാതകം ചോർന്ന് സ്ഥാപനത്തിൽ സ്‌ഫോടനവും അഗ്നിബാധയുമുണ്ടാവുകയായിരുന്നു. സംഭവം അറിഞ്ഞ് സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തിയാണ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് “ട്വിറ്ററിൽ” ട്വീറ്റ് ചെയ്തു.