ചരിത്രം; ഇന്ത്യക്ക് പുറത്തുള്ള ഒരാൾ ഡൽഹി ജുമാ മസ്ജിദിൽ ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകി

0
3480

ഡൽഹി: ഓർഗനൈസേഷൻ ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയർമാനും
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ശൈഖ് മുഹമ്മദ് അൽ ഈസ കഴിഞ്ഞ ദിവസം ഡൽഹി ജുമാ മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കി.

ചരിത്ര പ്രസിദ്ധമായ ഡൽഹി ജുമാ മസ്ജിദിന്റെ 400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് പുറത്തുള്ള ഒരാൾ ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകുന്നത്. മസ്ജിദ് ഇമാമിന്റെ ക്ഷണപ്രകാരമാണ് മുഹമ്മദ് അൽ ഈസ പ്രാർഥനകൾക്ക് നേതൃത്വം നല്കിയത്.

6 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ മുഹമ്മദ് അൽ ഈസ രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുമായും മത രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.