തീപിടുത്തം കാര്‍ വര്‍ക്ക്‌ഷോപ്പിൽ, കെട്ടിടം തീ വിഴുങ്ങിയതോടെ വെന്ത് മരിച്ചത് മുകളില്‍ താമസിച്ചിരുന്ന ജീവനക്കാർ; കൂടുതൽ വിവരങ്ങൾ

0
5315

പുലര്‍ച്ച വരെയുള്ള ജോലിക്ക് ശേഷം ഉറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്

ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ ദാരുണ തീപിടുത്തത്തിൽ മരിച്ചവരുടെ വിവരങ്ങൾ കണ്ടെത്താൻ ശ്രമം തുടരുന്നു. അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേരാണ് വെന്തു മരിച്ചത്. വൈകിട്ടോടെയാണ് അതി ദാരുണ തീപിടുത്തമുണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടോടെയാണ് ധാരുണമായ അപകടം നടന്നത്. ഹുഫൂഫ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ വര്‍ക്ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് തീപിടുത്തത്തിൽ പെട്ടത്. വർക്ക്ഷോപ്പ് ജീവനക്കാരായ ഇവർ വെള്ളിയാഴ്ച അവധിയായതിനാല്‍ പുലര്‍ച്ച വരെ ജോലി ചെയ്തിരുന്നു.

Archive photo

തുടർന്ന് ഇവിടെയെത്തി ഉറങ്ങവേയാണ് തീ വിഴുങ്ങിയത്. തീ വിഴുങ്ങിയ വർക്ക്ഷോപ്പും പരിസരവും തീഗോളത്തിൽ പൂർണ്ണമായും മുങ്ങിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിശമനാ വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടർന്നാണ് മുകളിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് മൃതദേഹങ്ങൾ മാറ്റിയത്.

മരിച്ചവരില്‍ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ അഞ്ചു പേര് ഇന്ത്യക്കാരാണ്. മൂന്ന് പേര് ബംഗ്ലാദേശ് സ്വദേശികളുമാണ്. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടതായാണ് സംശയിക്കുന്നത്. വാരാന്ത്യ അവധിയായതിനാല്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങല്‍ ഞായറാഴ്ച മാത്രമേ ലഭ്യമാകുകയുള്ളൂ. മൃതദേഹങ്ങള്‍ അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക