ഡ്രൈവിംഗ് ലൈസന്‍സിന് വണ്‍ ഡേ ടെസ്റ്റ്……

0
2972

റാസല്‍ഖൈമ: ഡ്രൈവിംഗ് ലൈസന്‍സിന് വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എമിറേറ്റായി മാറിയിരിക്കുകയാണ് റാസല്‍ഖൈമ. നേരത്തെ ഷാര്‍ജയും വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. 

ജൂലൈ 15 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പുതിയ സംരംഭം ഈ വര്‍ഷം അവസാനം വരെ നീണ്ടുനില്‍ക്കും. ആവശ്യമെങ്കില്‍ പദ്ധതിയുടെ കാലാവധി നീട്ടുന്നതും പരിഗണിക്കും. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് ഒരേ ദിവസം നടത്തി ലൈസന്‍സ് ലഭിക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്ക് മാത്രമാണ് വണ്‍ ഡേ ടെസ്റ്റ് സംരംഭം.

പുതിയ സംരംഭത്തിലൂടെ അപേക്ഷകര്‍ക്ക് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ഇടപാട് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് റാസല്‍ഖൈമ പൊലീസിലെ വെഹിക്കിള്‍ക് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.