റിയാദ്: ലൈല അഫ് ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽകടവ് അടിനാട് കൊച്ചുതറയിൽ റഹീം (75) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മകളുടെ അടുത്തു വിസിറ്റിങ് വിസയിൽ വന്നതായിരുന്നു റഹീം. ശാരീരിക അസ്വസ്ഥതകൾ കാരണം അസുഖബാധിതനായി ദിവസങ്ങളായി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
കരുനാഗപ്പള്ളി കട്ടിൽകടവ് അടിനാട് കൊച്ചുതറയിൽ പരേതരായ മൊയ്തീൻ കുഞ്ഞ്, ശരീഫ ബീവി എന്നിവരുടെ മകനാണ്. ഭാര്യ: പരേതയായ ഫാത്തിമത്ത്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് ലൈല അഫ് ലാജിൽ കബറടക്കും. ലൈല അഫ് ലാജ് കെഎംസിസി നേതാക്കളും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.