“ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ ഇഷ്ട സങ്കേതം ഈ രാജ്യം; സര്‍വ്വേ ഫലം പുറത്ത്

0
6253

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ഇഷ്ടപ്പെട്ട രാജ്യങ്ങളില്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനത്ത്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വ്വേയുടെ ഈ വര്‍ഷത്തെ ഫലം പുറത്ത് വന്നപ്പോഴാണ് ബഹ്‌റൈന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രവാസികളുടെ പ്രിയപ്പെട്ട ജി.സി.സി രാജ്യമായി മാറിയത്. ജോലി ചെയ്യുക, ജീവിക്കാന്‍ സാധിക്കുക തുടങ്ങിയ മാനദണ്ഡങ്ങളിലെല്ലാം ഉയര്‍ന്ന സ്‌കോറാണ് സര്‍വ്വേയില്‍ ബഹ്‌റൈന് ലഭിച്ചിട്ടുളളത്. കൂടാതെ രാജ്യത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍, സുരക്ഷ മുതലായവയിലും ബഹ്‌റൈന്‍ ഏറെ മുന്നിലാണെന്ന് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

171 രാജ്യങ്ങളില്‍ നിന്നും 12,000 പേര്‍ പങ്കെടുത്ത സര്‍വ്വെയില്‍ 86 ശതമാനം ആളുകളാണ് ബഹ്‌റൈന് തങ്ങളുടെ വോട്ട് നല്‍കിയത്. ബഹ്‌റൈനില്‍ അധികാരികളുമായി ഇടപെടാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതും, ബാങ്ക് അക്കൗണ്ട് മുതലായ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതും രാജ്യത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുന്നതിന് പ്രവാസികളെ സ്വാധീനിച്ചിട്ടുളള ഘടകങ്ങളാണ്.