തൊണ്ണൂറുവയസ്സുകാരന്‍ അഞ്ചാമതും വിവാഹിതനായി- വീഡിയോ

0
10570

റിയാദ്: തൊണ്ണൂറുവയസ്സുകാരന്‍ അഞ്ചാമതും വിവാഹിതനായി.സഊദിയിലെ അഫീഫിലെ നാസര്‍ ദഹീം അല്‍ഉതൈബിയെന്നയാളാണ് വിവാഹിതനായത്.

“വിവാഹം സല്‍കര്‍മമാണ്. അത് ഭര്‍ത്താവിനെയും ഭാര്യയെയും സഹജീവികളെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്. സൗദിയിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകനാഥനായ ദൈവത്തോടുള്ള വിശ്വാസവും ബഹുമാനവുമാണ് വിവാഹജീവിതം. ഇത് മനുഷ്യന് ആശ്വാസവും ജീവിതത്തിന് ആസ്വാദനവും നല്‍കുന്നു. എന്റെ ആരോഗ്യത്തിന്റെ രഹസ്യം വിവാഹമാണ്. ലൗകിക ജീവിതത്തിന്റെ ആസ്വാദനവും മത വിശ്വാസവും സംരക്ഷിക്കണമെങ്കില്‍ വിവാഹം കഴിക്കണമെന്ന് വിവാഹത്തിന് വിസമ്മതിക്കുന്ന യുവാക്കളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്റെ മധുവിധുവില്‍ ഞാന്‍ സന്തുഷ്ടനാണ്. കാരണം വിവാഹം ശാരീരിക സുഖവും ആസ്വാദനവുമാണ്. വാര്‍ധക്യം വിവാഹത്തെ തടസ്സപ്പെടുത്തുന്നില്ല. എനിക്ക് നാലു കുട്ടികളും മരിച്ചുപോയ ഒരു മകനുമുണ്ട്. എന്റെ കുട്ടികള്‍ക്കും കുട്ടികളുണ്ട്. എനിക്ക് ഇനിയും കുട്ടികളുണ്ടാകണമെന്നതാണ് ആഗ്രഹം. ഇനിയും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു.