രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി സഊദിയിൽ നിര്യാതനായി

0
2549

ചേലേമ്പ്ര: സഊദിയിലെ ജിസാൻ അൽ റൈത്തിൽ ജോലി സ്ഥലത്ത് റൂമിൽ കിടന്നുറങ്ങുകയായിരുന്ന ചേലേമ്പ പുല്ലിപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൈപേങ്ങൽ പരേതനായ ബിരാൻകുട്ടിയുടെ മകൻ അബുബക്കർ സിദ്ദീഖ് (54) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. സമയമായിട്ടും ഉണരാത്തത് കണ്ടപ്പോൾ കൂടെയുള്ളവർ വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. രണ്ട് മാസം മുമ്പ് അവധിക്ക് വന്ന് തിരിച്ച് പോയതാണ്. സഊദിയിലേക്ക് പോവുന്നതിന്റെ ഒരാഴ്ച മുമ്പാണ് മകളുടെ നിക്കാഹ് കഴിഞ്ഞത്. അൽ റൈത്ത് ജനറൽ ആശുപത്രിയിലുള്ള മയ്യത്ത് സഊദിയിൽ തന്നെ മറവ് ചെയ്യുന്ന തിനുള്ള നടപടിക്രമങ്ങൾ ജിസാൻ സെൻട്രൽ കെ.എം.സി.സിയുടെയും അൽറൈത്ത് കെ.എം.സി.സിയുടെയും നേതൃത്വത്തിൽ നടന്ന് വരുന്നതായി ചേലേമ്പ്ര പഞ്ചായത്ത് ഗ്ലോ ബൽ കെ.എം.സി.സി നേതാക്കളായ സി.പി അഷ്റഫ്, ലുക്മാൻ എന്നിവർ അറിയിച്ചു.

പുല്ലിപ്പറമ്പ് ഹിദായ ജി.സി.സി ബാപ്പു ഹാജി റിലീഫ് സെൽ പ്രസിഡന്റാണ്. ഭാര്യ: റൈഹാനത്ത്, മാതാവ്: പരേതയായ ഫാത്തിമ്മക്കുട്ടി. മക്കൾ: ഷാമിൽ, ഷഹല, ഷിഫാന. മരുമക്കൾ:മുഹമ്മദ് സാബിക്ക് മുന്നിയൂർ, മുബഷിർ പുളിക്കൽ, സഹോദരങ്ങൾ: മുഹമ്മദ്, ഖ ദീജ സുഹറ, റംല.

ചന്ദ്രിക പതിപ്പ്

2023 ജൂലൈ 13, പേജ് നമ്പർ 8 eReleGo.com<