ജിദ്ദയിൽ മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു നിര്യാതനായി

0
5541

ജിദ്ദ: ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു (30) നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ്.

ഭാര്യ മർസ്സീന മോൾ. ഒരേയൊരു മകൻ ആറുമാസമായ ഇവാൻ ആദം സന്ദർശക വിസയിൽ ജിദ്ദയിലുണ്ട്.

ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.