ദുബൈ: അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും യുകെയില്‍ എത്തിയ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുല്‍ഫത്തും ഒന്നിച്ച് മാഞ്ചസ്റ്റര്‍ മുതല്‍ ലണ്ടന്‍ വരെ കാറോടിച്ച് പോകുന്ന വീഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ.യൂസഫലിയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിയും വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടിയ ശേഷമുള്ള രണ്ടുപേരുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഏറെ നേരം ചെലവഴിച്ചു. യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി.
അടുത്ത കുടുംബ സുഹൃത്തുക്കള്‍ കൂടിയായ ഇരുവരും ലണ്ടനില്‍ വെച്ച് കണ്ടുമുട്ടിയ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഏറെ നേരം ഇവര്‍ ഒന്നിച്ച് ചെലവഴിച്ചു. പല സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷ്യപ്പെടാറുണ്ടായിരുന്നു. അടുത്തിടെ യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു.
ആനന്ദ് ടിവി ഫിലിം അവാര്‍ഡ് ദാന ചടങ്ങിനായി കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് യൂസഫലി ലണ്ടനിലെത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുന്നില്‍ കൈ പിടിച്ചു നില്‍ക്കുന്ന മമ്മൂട്ടിയും യൂസഫലിയും കാറിനു മുന്നില്‍ നിന്നു പോസ് ചെയ്യുന്ന നടനും വ്യവസായിയും അങ്ങനെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.