അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ തകർന്നു വീണു

0
1986

9NMV എന്ന രാജിട്രേഷൻ ഉള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു

കാഠ്മണ്ഡു: അഞ്ചു വിദേശികളുമായി നേപ്പാളിൽ ഹെലികോ‌പ്റ്റർ തകർന്നുവീണു. കാഠ്മണ്ഡുവിൽ നിന്നും സൊലുകുംഭുവിലേക്ക് പോയ സ്വകാര്യ കമ്പനിയുടെ ഹെലികോപ്‌റ്ററാണ് തകർന്നുവീണത്. നേപ്പാളിലെ ലംജുരയിലാണ് തകർന്നു വീണത്. ഇവിടുത്തെ ഗ്രാമവാസികളാണ് ഹെലികോപ്‌റ്ററിന്റെ അവശിഷ്ടം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. 

ഇന്ന് രാവിലെ 10 മണിയോടെയാണ് ഹെലികോപ്‌റ്റുമായുള്ള ആശയവിനിമയം നഷ്ടമായത്. ഹെലികോപ്റ്റർ പുറപ്പെട്ട് 15 മിനിറ്റിനകമായിരുന്നിത്. മെക്സികൻ സ്വദേശികളായ അഞ്ച് യാത്രക്കാരും പൈലറ്റുമുൾപ്പെടെ ആറുപേരാണ് ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതികരിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ

9NMV എന്ന കാള്‍ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ മനാംഗ് എയര്‍ ഹെലികോപ്റ്ററുമായുളള സമ്പര്‍ക്കം നഷ്ടമായതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്‍ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റര്‍ ആണ് തകർന്ന് വീണതായി സ്ഥിരീകരിച്ചത്.