വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി സഊദി സിവില്‍ ഡിഫന്‍സ്

0
1451

ജിദ്ദ: വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. മനുഷ്യരെ സംരക്ഷിക്കുന്നതിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും സ്‌മോക്ക് അലാറം പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ജീവഹാനി ഒഴിവാക്കാൻ സഹായിക്കുന്നു.

കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായാല്‍ അത് നേരത്തെ അറിയിക്കുന്നതാണ് സ്‌മോക്ക് അലാറത്തിന്റെ പ്രാധാന്യമെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. കാരണം ഇത് പുകയുടെ സ്ഥാനം കണ്ടെത്താനും തീയെ വേഗത്തില്‍ നേരിടാനും സഹായിക്കുന്നു.

ഉറങ്ങുന്നയാളെ ഉണര്‍ത്തുന്ന വലിയ ശബ്ധങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് സ്‌മോക്ക് അലാറം പ്രവര്‍ത്തിക്കുന്നത്. വീടുകളിലെ താമസക്കാര്‍ക്കും സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് സിഗ്‌നല്‍ നല്‍കുന്നു. പുകയുടെ സാന്നിധ്യം മനസ്സിലാക്കുകയും തീപിടുത്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.