സഊദിയിൽ കാര്‍ തീയിട്ടയാളും വിഡിയോ ചിത്രീകരിച്ചയാളും അറസ്റ്റിൽ

0
1734

റിയാദ്: സഊദിയിൽ കാര്‍ തീയിട്ടയാളെയും വിഡിയോ ചിത്രീകരിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി കാര്‍ അഗ്നിക്കിരയാക്കിയത്.

പ്രതി കാര്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൈബര്‍ ക്രൈം നിയമം ലംഘിച്ച് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദവാസിറില്‍ വാദി ദവാസിറിലാണ് സംഭവം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാദി ദവാസിര്‍ പോലീസ് അറിയിച്ചു.