നടുറോഡില്‍ വഴക്കും അടിപിടിയും; പ്രവാസികൾ അറസ്റ്റിൽ

0
2832

മസ്‌കറ്റ്: നടുറോഡില്‍ വഴക്കും അടിപിടിയും ഉണ്ടാക്കിയ പതിമൂന്ന് പ്രവാസികള്‍ ഒമാനിൽ അറസ്റ്റില്‍. തെരുവില്‍ അടിപിടി ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഏഷ്യക്കാരായ 13 പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം ഉണ്ടായത്. അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.