ദുബൈ: വിമാനത്തിലെ വെള്ളമൊഴുകും ബിരിയാണി വീഡിയോ വൈറൽ ആയതോടെ നാണക്കേടിൽ സോറി പറഞ്ഞ് എയർഇന്ത്യ എക്സ്പ്രസ്. ദുബൈയിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറൽ ആയതോടെ നാണക്കേടിൽ മുങ്ങിയ എയർ ഇന്ത്യ എക്സ്പ്രെസ്സ് മാപ്പ് പറഞ്ഞതോടൊപ്പം പ്രൈവറ്റ് മെസേജ് അയക്കാനും നിർദേശം നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് സംഭവം. പണം നൽകി താൻ ഓർഡർ ചെയ്ത ബിരിയാണി തനിക്ക് കിട്ടിയപ്പോഴത്തെ അവസ്ഥയാണ് അഷ്‌റഫ് താമരശ്ശേരി വീഡിയോ സഹിതം ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. നല്ല വിശപ്പ് ഉള്ളത് കൊണ്ട് ഓർഡർ ചെയ്ത ബിരിയാണി കയ്യിൽ കിട്ടിയ ശേഷം പാത്രം തുറന്നപ്പോഴാണ് മൂക്കത്ത് വിരൽ വെക്കുന്ന നിലയിൽ സംഭവം മാറിയത്. നല്ല കഞ്ഞിപോലെ വെള്ളം ഒഴുകുന്ന ഒരു സാധനമാണ് ബിരിയാണി എന്ന ലേബലിൽ നൽകുന്നത്.
സ്വകാര്യവത്കരിച്ച ശേഷം പരിഷ്കരണത്തിന്റെ ഭാഗമായി സൗജന്യമായി നൽകിയിരുന്നു ഭക്ഷണം എയർ ഇന്ത്യ എക്സ്പ്രെസ്സ് നിർത്തലാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ എന്തെങ്കിലും ലഭിക്കണമെങ്കിൽ പണം നൽകണം. അതും വിമാനത്തിൽ ആയത് കൊണ്ട് ഉയർന്ന വിലയും നൽകണം. എന്നാലോ അതിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയും. ഏതായാലും അഷ്‌റഫ് താമരശ്ശേരിയുടെ വീഡിയോക്ക് എയർ ഇന്ത്യ എക്സ്പ്രെസ് ഔദ്യോഗികമായി തന്നെ റിപ്ലൈ നൽകിയിട്ടുണ്ട്.
“ഹലോ അഷ്‌റഫ്, നിരാശാജനകമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത് ഒരിക്കലും ഞങ്ങൾ ആഗ്രഹിക്കുന്നതോ നിങ്ങൾക്കായി പ്രതീക്ഷിക്കുന്നതോ ആയ അനുഭവമല്ല. നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങൾ (PNR) സഹിതം ഞങ്ങൾക്ക് സ്വകാര്യ സന്ദേശം നൽകുക, ഞങ്ങൾ അത് ഉടനടി പരിശോധിക്കും.” ഇതാണ് എയർ ഇന്ത്യ എക്സ്പ്രെസ്സ് അയച്ച സന്ദേശം. അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചത് വായിക്കാം താഴെ. അഷ്‌റഫ് താമരശേരിയുടെ വീഡിയോയും കാണാം👇.
കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്.
സഹോദരങ്ങളേ …
കണ്ട് നോക്കി നിങ്ങൾ പറയൂ ..
ഇത് ന്യായമോ …?
അന്യായമോ …?
Ashraf Thamarasery…
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ…
Posted by Ashraf Thamarasery on Sunday, July 9, 2023