സഊദിയിലെ സ്​​ത്രീ​ക​ൾ ഉന്ന​ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ക്കു​ന്ന​വ​രാ​യി മാ​റി​

0
1421

ജി​ദ്ദ: സഊദിയിലെ സ്​​ത്രീ​ക​ൾ ഉന്ന​ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ക്കു​ന്ന​വ​രാ​യി മാ​റി​യെ​ന്ന്​ ​വാ​ണി​ജ്യ ഉ​പ​മ​ന്ത്രി​ ഇ​മാ​ൻ അ​ൽ​മു​തൈ​രി. രാ​ജ്യ​ത്തെ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സൗ​ദി വ​നി​ത​ക​ളാ​ണ്. സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യ വി​ക​സ​ന​ത്തി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ലു​താ​ണെന്നും അവർ പറഞ്ഞു.

മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​​ന്റെ 53ാമ​ത് സെ​ഷ​​ന്റെ ഭാ​ഗ​മാ​യി ജ​നീ​വ​യി​ൽ ന​ട​ന്ന ‘തീ​രു​മാ​ന​മെ​ടു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ തു​ല്യ​വും സ​മ​ഗ്ര​വു​മാ​യ പ്രാ​തി​നി​ധ്യം’ എ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.​

ഉ​ന്ന​ത സ്ഥാ​നം അ​ല​ങ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന സൗ​ദി വ​നി​ത​ക​ൾ​ക്കാ​യു​ള്ള ദേ​ശീ​യ പ്ലാ​റ്റ്‌​ഫോ​മി​ൽ 9,000ത്തി​ല​ധി​കം സൗ​ദി വ​നി​ത​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ച്ച്​ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ നേ​ടി​യ​തി​നേ​ക്കാ​ൾ വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ശേ​ഷി​ച്ച്​ ബി​സി​ന​സ് മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളെ പി​ന്തു​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെന്നും കൂട്ടിചേർത്തു.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ വി​വേ​ച​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള സ​മി​തി​യു​ടെ (സി.​ഇ.​ഡി.​എ.​ഡ​ബ്ല്യു) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​

സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ അ​ൽ​മു​തൈ​രി വി​ശ​ദീ​ക​രി​ച്ചു. സ്ഥാനപതിമാരും ജ​നീ​വ​യി​ലെ സ്ഥി​രം ദൗ​ത്യ​പ്ര​തി​നി​ധി​ക​ളും ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.