നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി അന്തരിച്ചു

0
3695

തായ്ഫ്: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു.
മലപ്പുറം പോരൂർ പൂതറക്കോവ് കൊട്ടാടൻ വീട്ടിൽ പ്രതീഷ് (46) ആണ് മരിച്ചത്. കോൺട്രാക്​റ്റ്​ കമ്പനിയിൽ ആറ്​ വർഷമായി ഇലക്ട്രീഷ്യനായിരുന്നു. ഒരുവർഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചെത്തിയത്.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് തമിഴ്നാട്ടുകാരനായ സയ്യിദ് സുലൈമാനെ കുടുംബം ചുമതലപ്പെടുത്തി.
പിതാവും മാതാവും ഭാര്യയും 19 വയസായ മകനും 10 വയസ്സായ മകളുമടങ്ങുന്നതാണ്​ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കും.