തായ്ഫ്: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു.
മലപ്പുറം പോരൂർ പൂതറക്കോവ് കൊട്ടാടൻ വീട്ടിൽ പ്രതീഷ് (46) ആണ് മരിച്ചത്. കോൺട്രാക്റ്റ് കമ്പനിയിൽ ആറ് വർഷമായി ഇലക്ട്രീഷ്യനായിരുന്നു. ഒരുവർഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചെത്തിയത്.
മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് തമിഴ്നാട്ടുകാരനായ സയ്യിദ് സുലൈമാനെ കുടുംബം ചുമതലപ്പെടുത്തി.
പിതാവും മാതാവും ഭാര്യയും 19 വയസായ മകനും 10 വയസ്സായ മകളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കും.