ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന വഴി അൽഹസയിൽ അപകടത്തിൽ മരിച്ച രണ്ടു മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
മേൽമുറി സ്വദേശി അർജുൻ, കോട്ടയം സ്വദേശി അബി എന്നിവരുടെ മൃതദേഹങ്ങളാണ് സാമൂഹ്യ പ്രവർത്തകർ ഇന്നലെ നാട്ടിലെത്തിച്ച് മറവു ചെയ്തത്.
കഴിഞ്ഞ ബലിപെരുന്നാൾ അവധിക്ക് ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന വഴി സൗദി അൽഹസ ബോർഡറിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇവർ മരണപ്പെട്ടത്.
ഇവരുടെ മരണാനന്തര പേപ്പർ വർക്കുകൾ ശരിയാക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുമായി സൗദി അൽഹസ കെ.എം.സി.സി വെൽഫെയർ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
കെ.എം.സി.സി വെൽഫെയർ വിഭാഗം ചെയർമാൻ നാസർ പാറക്കടവിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടലുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിച്ചത്. മൃതദേഹങ്ങൾ ഇന്നലെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.