ജിദ്ദ:കേരള സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരുടെ മടക്കയാത്ര 13 മുതൽ. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു. ഹജ്ജിന് മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്. ആഗസ്റ്റ് രണ്ടോടെ കേരള ഹാജിമാർ നാട്ടിലെത്തും.
നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ ബാഗേജുകൾ 24 മണിക്കൂർ മുമ്പേ ശേഖരിച്ച് പ്രത്യേകം ടാഗ് ചെയ്ത് എയർപോർട്ടിൽ എത്തിക്കും. ഹാജിമാർക്കുള്ള അഞ്ച് ലിറ്റർ സംസം ബോട്ടിലുകൾ നേരത്തെ തന്നെ എംബാർക്കേഷൻ പോയന്റുകളിൽ എത്തിച്ചിരുന്നു.
ഹജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കുന്നത്. മടങ്ങുന്നതിന് മുമ്പേ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കുന്നുണ്ട്.
സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകരും ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ മടങ്ങിത്തുടങ്ങി. ഇവരുടെ മദീന സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തിയാക്കിയിരുന്നു.




