മക്ക: കിഴക്കൻ മക്കയിലെ വെയർഹൗസിൽ അഗ്നിബാധയെ തുടർന്ന് രണ്ടു പേര് മരിച്ചു. ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിലാണ് രണ്ടു തൊഴിലാളികൾ മരണപ്പെട്ടത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അറബേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. അറഫാത്തിന് കിഴക്ക് വാദി അൽ അഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് തീ പടർന്നുപിടിച്ചത്.
പഴയ ഫർണിച്ചർ ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതാണ് കത്തി നശിച്ചതെന്നും കമ്പനി അധികൃതർ പറഞ്ഞു. സിവിൽ ഡിഫൻസ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.




