മലയാളി യുവാവ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

0
2274

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ രാമന്തളി വടക്കുമ്പാട് പറമ്പന്‍ ആയത്തുല്ല (44) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയ അദ്ദേഹം ദേരയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് – പരേതനായ എട്ടിക്കുളം ഹംസ. മാതാവ് – അസ്‍മ. ഭാര്യ – സുഫൈറ. മക്കള്‍ – അഫ്‍നാന്‍, ഹന. സഹോദരങ്ങള്‍ – ആരിഫ, അസ്‍ഫറ, മുഹമ്മദ് ഹഷിം. കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.എ റഹ്‍മാന്റെ ഭാര്യാ സഹോദരനാണ് മരിച്ച ആയത്തുല്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എ.ജി.എ റഹ്‍മാനും ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂണിറ്റ് കണ്‍വീനര്‍ ഷുഹൈല്‍ കോപ്പ എന്നിവര്‍ അറിയിച്ചു.