ജിദ്ദ: സഊദി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്വർണ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി
സ്വർണ്ണ വിൽപ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് നിയമപ്രകാരം പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയത്തിലെ സൂപ്പർവൈസറി ടീമുകൾ സ്വർണ്ണ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.വ്യാജ സ്വർണം വിറ്റാൽ 2 വർഷം വരെ തടവും 400,000 റിയാൽ പിഴയും ലഭിക്കും.
പരിശോധനാ സംഘങ്ങൾ വിലയേറിയ ലോഹങ്ങളുടെയും കല്ലുകളുടെയും സാമ്പിളുകൾ എടുത്ത് സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷന്റെ (SASO) ലബോറട്ടറികളിൽ പരിശോധിച്ച് അവ സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നുണ്ട്.
അതേസമയം ഹജ് സീസണിൽ സ്വർണ വിൽപനയിൽ ഗണ്യമായ വർധനയുണ്ടെന്ന് സ്വർണ മേഖലയിലെ നിക്ഷേപകനായ സലാഹ് അൽ അമ്മാരി പറഞ്ഞു. തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ സ്വകാര്യ ആവശ്യത്തിനോ മറ്റോ സ്വർണം തീർഥാടകർ സ്വർണം വാങ്ങുന്നുണ്ട്.
ചെയിൻ, മോതിരം, വളകൾ എന്നിവ വാങ്ങുന്ന തീർഥാടകർക്കിടയിൽ 21 കാരറ്റ് സ്വർണത്തിനാണ് പ്രിയമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഹജ് സീസണിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ തീർത്ഥാടകരുടെ സ്വർണ്ണ വിൽപ്പന 500,000 റിയാൽ മുതൽ 800,000 റിയാൽ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണ്ണ കരകൗശലത്തിന്റെ കൃത്യതയും പ്രൊഫഷണലിസവും വാങ്ങുന്നതിനുള്ള അഭിരുചിക്കനുസരിച്ച് രൂപകൽപ്പന ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് അൽ-അമ്മാരി പറഞ്ഞു.




