കോഴിക്കോട്: ഏക സിവില്‍ കോഡ് പൊതുവിഷയമായി ഉയര്‍ത്തുമെന്ന് മുസ് ലിം സംഘടനകള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് എന്നും മതേതര നിലപാടാണ് പുലര്‍ത്തുന്നതെന്നും ഹിന്ദു-മുസ്‌ലിം വിഷയമാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചു.
ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്്‌ലിംകളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്.പ്രശ്‌നത്തില്‍ സി.പി.എം മുസ് ലിംകളെ ലക്ഷ്യമിട്ട് നീക്കം ആരംഭിച്ചതിന് പിന്നാലെയാണിത്, എ.ഐ.സി.സി നേതൃത്വം മുസ്ലിം സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു.
പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ സി.പി.എം തീരുമാനിച്ചതിനു പിന്നാലെയാണ് സമരത്തിലേക്ക് കോണ്‍ഗ്രസും കടക്കുന്നത്.




