റിയാദ്: റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതായി റിയാദ് എയർപോർട്ട് അറിയിച്ചു. ഇൻഡോർ, ഔട്ട്‌ഡോർ ലോഞ്ചുകളുടെ പാർക്കിംഗ് ഫീസ് മണിക്കൂറിന് 5.5 റിയാൽ എന്നതിന് പകരം 10 റിയാലായാണ് ഉയർത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്ര ഹാളുകൾക്ക് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പാർക്കിംഗ് സ്ഥലങ്ങളുടെ ഫീസ് മണിക്കൂറിന് 10 റിയാലായിരിക്കും. ഇത് പ്രതിദിനം പരമാവധി 130 റിയാൽ വരെയാണ് ഈടാക്കുക. അതേ സമയം ദീർഘകാല പാർക്കിംഗ് ഫീസ് മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 80 ആയിരിക്കുമെന്നും എയർപോർട്ട് അറിയിച്ചു.
അന്താരാഷ്ട്ര യാത്രാ മേഖലയിലെ പാർക്കിംഗ് നിരക്ക് മണിക്കൂറിന് 10 റിയാലാണ്, ഇത് പ്രതിദിനം പരമാവധി 130 റിയാൽ വരെ ഈടാക്കും. 48 മണിക്കൂറിന് ശേഷം മൂല്യവർധിത നികുതി ഉൾപ്പെടെ പ്രതിദിനം 40 റിയാലാണ് ഈടാക്കുക.
ടെർമിനലുകൾക്ക് മുന്നിലുള്ള അന്താരാഷ്ട്ര, ആഭ്യന്തര യാത്രാ ഗേറ്റായ 2, 3, 4, 5 എന്നിവിടങ്ങളിൽ ഉപഭോക്താവിന്റെ കാർ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സേവനത്തിന് 115 റിയാൽ നൽകണം. ഹാളുകൾക്ക് മുന്നിൽ നിന്ന് അത് പാർക്കിംഗ് സ്ഥലങ്ങളിൽ എത്തിക്കുന്നതിന് 57.50 റിയാൽ ആണ് നൽകേണ്ടത്. കൂടാതെ പാർക്കിംഗ് സ്ഥലങ്ങളിൽ ഉപഭോക്താവിന്റെ കാർ സ്വീകരിച്ച് പാർക്കിംഗ് ലോട്ടുകളിൽ എത്തിക്കുന്നതിനുള്ള സേവനത്തിന് 57.50 റിയാൽ നൽകണമെന്നും റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് അറിയിച്ചു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




