മലയാളി ഹജ്ജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു

0
1679

മക്ക: മലയാളി ഹജ്ജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്​ദുൽ അസീസ് (69) ആണ്​ ഹജ്ജ് നിർവഹിച്ച​ ശേഷം നാട്ടിലേക്ക്​ മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്​.

കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാപാരിയായ അബ്​ദുൽ അസീസ്​ പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്​.

പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ്​ പിതാവ്​. ഭാര്യ: ലൈല അസീസ്, മക്കൾ: സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ: സജിൻ അസീസ്, സുഹൈബ് മുഹമ്മദ്.