ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചു: ബോട്ട് പൂർണ്ണമായി കത്തിനശിച്ചു

0
1036

ദുബൈ: ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് അതോറിറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ബോട്ട് പൂർണമായും കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.