മക്ക: സ്വദേശങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് സല്‍മാന്‍ രാജാവിന്റെ ഉപഹാരമെന്നോണം ഖുർആൻ കോപ്പികള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം തുടക്കം കുറിച്ചു.
മദീന കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്‌സില്‍ അച്ചടിച്ച വ്യത്യസ്ത വലിപ്പങ്ങളില്‍ പെട്ട ഖുര്‍ആന്‍ കോപ്പികളും 76 ലേറെ ഭാഷകളിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും അടക്കം ഇരുപതു ലക്ഷത്തോളം കോപ്പികളാണ് വിതരണം ചെയ്യുന്നത്.
ജിദ്ദ വിമാനത്താവളവും തുറമുഖവും കരാര്‍ത്തി പോസ്റ്റുകളും വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യമായി ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴില്‍ ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ട്.




