ലഗേജിൽ വെടിമരുന്ന്: ദുബൈയിലേക്കുള്ള യാത്രക്കാരനെ തടഞ്ഞു

0
1540

ന്യൂഡൽഹി: ലഗേജിൽ വെടിമരുന്ന്. ദുബായിലേക്കുള്ള യാത്രക്കാരനെ ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞു.

അംരീഷ് ബിഷ്‌ണോയി(43) എന്നയാളാണ് വെടിമരുന്നിന്റെ ആറ് കാട്രിഡ്ജുകളുമായി പിടിയിലയത്. വെടിമരുന്ന് കൊണ്ടുപോകുന്നതിനുള്ള സാധുവായ രേഖകൾ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. ഉത്തർപ്രദേശ് സർക്കാരിന്റെ അഖിലേന്ത്യാ പിസ്റ്റൾ ലൈസൻസ് തനിക്ക് ഉണ്ടെന്നായിരുന്നു അംരീഷ് ബിഷ്ണോയിയുടെ അവകാശവാദം. ബിഷ്‌ണോയിക്കെതിരെ എയർപോർട്ട് പൊലീസ്  കേസ് റജിസ്റ്റർ ചെയ്തു. 

ഇയാൾ എമിറേറ്റ്‌സ് വിമാനത്തിൽ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് വരാനായിരുന്നു വിമാനത്താവളത്തിലെത്തിയത്. അംരീഷ് പ്രവാസിയാണോ അതോ സന്ദർശനത്തിന് യുഎഇയിലേക്ക് വരുന്നയാളാണോ എന്ന കാര്യങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.