വിദേശ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി

0
865

അബുദാബി: വിദേശ വാഹനങ്ങൾക്ക് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ-സൗദി അതിർത്തിയിലുള്ള ഗുവൈഫത്ത് പോർട്ട് വഴി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുകയാണ്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) പുതിയ നിയമം പുറപ്പെടുവിപ്പിച്ചത്. ഇന്ന് മുതലാണ് നിയമം രാജ്യത്ത് നടപ്പാക്കുന്നത്.

അതേസമയം, ഇൻഷുറൻസ് ഇല്ലാത്ത യാത്രക്കാർ മടങ്ങി പോകേണ്ടതില്ലെന്നും ഐസിപി അറിയിച്ചു. രാജ്യത്തേക്ക് വരുന്ന വിദേശ വാഹനങ്ങൾക്ക് അൽ ഗുവൈഫത്ത് പോർട്ട് സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ഓൺലൈനായി ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഇതിനായുള്ള സേവനം എങ്ങനെ ലഭിക്കുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഐസിപിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ‘ഷോറി അബർ’ മൊബൈൽ ആപ്പിലൂടെയും രണ്ട് മിനിറ്റിനകം ഇൻഷൂറൻസ് നടപടി പൂർത്തിയാക്കാം.