സ്വത്ത് തര്‍ക്കത്തെ തുടർന്ന് അമ്മായി അമ്മയും മരുമകളും വഴക്ക്. അവസാനം കയ്യാങ്കളിയില്‍ അവസാനിക്കുകയും ഇതിനിടെയില്‍ ഒരാള്‍ അടി തടയാന്‍ വരുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
അതിക്രൂരമായിട്ടാണ് മരുമകളായ സ്ത്രീ പ്രായമായ സ്ത്രീയെ അക്രമിക്കുന്നത്. അവരെ വല്ലാതെ ഉപദ്രവിക്കുന്നതും മുഖത്തൊക്കെ കടിക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അവസാനം മുഖത്ത് കടിച്ചതിന്റെ പാടുകളും കാണിക്കുന്നുണ്ട്.
@DeepikaBhardwaj ആണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വത്ത് തര്‍ക്കത്തിന് മുകളില്‍ മരുമകള്‍ പ്രായമായ അമ്മായിഅമ്മയെ അടിക്കുകയും കടിക്കുകയും ചെയ്യുന്നു. അവള്‍ക്കെതിരെ നടപടി എടുക്കണം എന്നും കാപ്ഷനില്‍ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്.

