മുന്‍ചക്രം തകരാറിലായി; സാഹസികമായി അടിയന്തര ലാന്‍ഡിങ്, ശ്വാസമടക്കിപിടിച്ച് മണിക്കൂറുകൾ, ഒടുവിൽ മുൻഭാഗം അമർന്നു വിമാനം റൺവെയിൽ – വിഡിയോ

0
3984

മുന്‍ഭാഗം നിലത്തമര്‍ന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു

ന്യൂയോര്‍ക്ക്: വിമാനത്തിന്റെ മുന്‍ ലാന്‍ഡിങ് ഗിയർ തകരാറിലായതിനെ തുടർന്ന് വിമാനജാവളത്തിൽ ഉദ്വേഗത്തിന്റെ മണിക്കൂറുകൾ. അമേരിക്കയിലാണ് ആശങ്കയിലാക്കിയ മണിക്കൂറുകൾ കടന്നു പോയത്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 717 വിമാനം നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും യാത്രക്കാര്‍ക്കു പരുക്കില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറ്റ്‌ലാന്റയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 7.25-ന് പുറപ്പെട്ട വിമാനത്തില്‍ 96 യാത്രക്കാരും രണ്ട് പൈലറ്റുമാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ പ്രശ്‌നമുള്ളതായി പൈലറ്റിനു വിവരം ലഭിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.

മുന്‍ഭാഗത്തെ ലാന്‍ഡിങ് ഗീയര്‍ ഡോറുകള്‍ തുറന്നിരുന്നെങ്കിലും മുന്‍ചക്രം പുറത്തേക്കു വന്നിരുന്നില്ല. പിന്നീട് വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ ഉരയുന്ന തരത്തിലാണ് വിമാനം ഇറക്കിയത്. തുടര്‍ന്ന് റണ്‍വേ അടച്ച് വിമാനം റണ്‍വേയില്‍നിന്നു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. മുന്‍ഭാഗം നിലത്തമര്‍ന്ന് വിമാനം കിടക്കുന്നതിന്റെയും യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. സഹസികമായി നടത്തിയ ലാന്റിംഗ് വീഡിയോ കാണാം താഴെ👇

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക