ഹജ്ജിന് പോകാന്‍ വിമാനത്തില്‍ കയറിയ മാതാവിനെ ഞെട്ടിച്ച് പൈലറ്റായ മകന്‍

0
6722

ഹജ്ജിന് പോകാന്‍ വിമാനത്തില്‍ കയറിയ മാതാവിനെ ഞെട്ടിച്ച് പൈലറ്റായ മകന്‍. സൗദി അറേബ്യയിലേക്ക് പറക്കുന്ന വിമാനത്തില്‍ ഈജിപ്ഷ്യന്‍ പൈലറ്റ് തന്റെ മാതാവിനെ സ്വാഗതം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഉമ്മ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു. അവര്‍ വിമാനത്തില്‍ കയറുമ്പോള്‍, വിമാനത്തില്‍ മകനെ കണ്ടപ്പോള്‍ അവരുടെ മുഖം സന്തോഷവും ആശ്ചര്യവും കൊണ്ട് പ്രകാശിച്ചു. ഒന്നിലധികം ക്രൂ അംഗങ്ങള്‍ അവരെ ബോര്‍ഡില്‍ സ്വാഗതം ചെയ്യുന്നതും അവളുടെ ഇരിപ്പിടത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതും കാണാം.

ഈജിപ്ത് എയറിന്റെ സഹ പൈലറ്റായ അബ്ദുള്ള മുഹമ്മദ് ബാഹിയാണ് സര്‍പ്രൈസ് ആസൂത്രണം ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് രാവിലെ അമ്മയെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ട അബ്ദുള്ള മുഹമ്മദ് ബാഹി താന്‍ കുവൈറ്റിലേക്ക് വിമാനം പറത്താന്‍ പോവുകയാണെന്നാണ് മാതാവിനോ് പറഞ്ഞിരുന്നത്. എന്നാല്‍ അമ്മയ്ക്ക് സര്‍പ്രെസ് നല്‍കാനായിരുന്നു മകന്റെ പദ്ധതി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനായി സഹപ്രവര്‍ത്തകരോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.