ദുബൈ: വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ തുറന്നു. ടെർമിനൽ മൂന്നിലുള്ള കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിന് ലഭിച്ച സ്വീകാര്യതയെ തുടർന്നാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനുകളിലെ അറൈവൽ ഭാഗത്തു കൗണ്ടർ തുറന്നത്.
ബലിപെരുന്നാളിലെ ആദ്യം ദിവസം ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
കഴിഞ്ഞ ഈദുൽ ഫിത്തർ ദിനത്തിലാണ് ദുബായ് എയർപോർട്ടിൽ കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്. അതിന് ശേഷം 10,423 കുട്ടികൾ ഈ കൗണ്ടർ പ്രയോജനപ്പെടുത്തി. ഈ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ദുബായ് എയർപോർട്ടിലെ എല്ലാ ടെർമിനിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ ആരംഭികാൻ അധികൃതരെ പ്രേരിപ്പിച്ചത്.