ജിദ്ദ: സഊദിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെയാണ് ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നത്. തിരിച്ചു നടത്തിയ പ്രത്യാക്രമണത്തിൽ ആയുധധാരി ഉൾപ്പെടെ രണ്ട് പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്രമിയെ കൂടാതെ, കോൺസുലേറ്റിലെ സെക്യൂരിറ്റി ഗാർഡിലെ ഒരു ജീവനക്കാരനാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട മറ്റൊരാൾ. ഇദ്ദേഹം നേപ്പാളി സ്വദേശിയാണ്. അക്രമിയും സുരക്ഷ വകുപ്പും തമ്മിൽ ശക്തമായ വെടിവെപ്പ് നടന്നതായാണ് വിവരം. സംഭവത്തിന്റെ സാഹചര്യം അറിയാൻ സുരക്ഷാ വകുപ്പ് അന്വേഷണം തുടരുകയാണെന്ന് മക്ക പോലീസ് വക്താവ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം 6.45 നാണ് രാജ്യത്തെ നടുക്കിയ വെടിവെപ്പ് നടന്നത്. ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം കാർ പാർക്ക് ചെയ്ത് തോക്കുമായി അക്രമി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയെന്നും സാഹചര്യം അനുസരിച്ച് അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ സുരക്ഷാ അധികാരികൾ മുൻകൈയെടുത്തുവെന്നും പ്രസ്താവനയിൽ പറയുന്നു.
വെടിവെപ്പ് രണ്ട് മരണങ്ങള്‍ക്ക് കാരണമായതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് കോണ്‍സുലേറ്റ് അടച്ചിരിട്ടിരിക്കുകയാണ്. സംഭവത്തില്‍ യു.എസ് പൗരന്മാര്ക്ക് പരിക്കില്ലെന്നാണ് വിവരം. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. യു.എസ് എംബസിയും കോണ്‍സുലേറ്റും സഊദി അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരിച്ച സെക്യൂരിറ്റി ഗാര്‍ഡിന്റെ കുടുംബത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുശോചനം അറിയിച്ചു.
നേരത്തെയും സമാനമായ അക്രമണങ്ങൾ യു എസ് കോൺസുലേറ്റിന് നേരെ ഉണ്ടായിട്ടുണ്ട്. ഈ ആക്രമണങ്ങളിലും ഏതാനും പേർ കൊല്ലപ്പെട്ടിരുന്നു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




