മക്ക: ഹജ്ജ് കർമങ്ങൾക്കിടെ മലയാളി മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് ഇന്ന് രാവിലെ (ബുധൻ) മരിച്ചത്.
ഭാര്യയുടെ കൂടെ അറഫാ സംഗമം കഴിഞ്ഞു മടങ്ങവേ മുസ്ദലിഫയിൽ തങ്ങിയശേഷം ഇന്ന് രാവിലെയായിരുന്നു അന്ത്യം.
