നോണ്‍ സ്റ്റോപ്പ് ബസിന് നേരെ യുവതിയുടെ കല്ലേറ്

0
1634

നോണ്‍ സ്റ്റോപ്പ് ബസിന് നേരെ യുവതി കല്ലെറിഞ്ഞു. കര്‍ണാടകയിലെ കൊപ്പല്‍ എന്ന ടൗണിലാണ് സംഭവം. കൊപ്പലിലെ ഹുലിഗെമ്മ ക്ഷേത്രത്തില്‍ ദർശനത്തിന് പോയ ലക്ഷ്മി എന്ന യുവതിയാണ് ക്ഷമ നശിച്ച് മുന്നില്‍ കൂടെ കടന്നുപോയ ബസിന് നേരെ കല്ലെറിഞ്ഞത്.

കൊപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെ കല്ലേറുണ്ടായത്. ബസിന്‍റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കല്ലേറു ബസില്‍ കൊണ്ടപ്പോള്‍ ഡ്രൈവര്‍ മുത്തപ്പ വണ്ടി നിര്‍ത്തി യുവതിയെ കയറ്റി. എന്നാല്‍ ഡ്രൈവര്‍ വാഹനം പിന്നീട് നിര്‍ത്തിയത് മുനീർബാദ് പൊലീസ് സ്റ്റേഷനിലായിരുന്നു.

യുവതി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോള്‍  മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് ഇതേ ബസിൽ തന്റെ ഗ്രാമത്തിലേക്ക് പോകുകയും ചെയ്തു. ലക്ഷ്മിയും കൂട്ടരും റോഡിന്‍റെ എതിർഭാഗത്താണ് നിന്നതെന്നും നോൺ-സ്റ്റോപ്പ് സർവീസ് ആയതിനാലാണ് നിർത്താതെ പോയതെന്നും ഡ്രൈവർ മുത്തപ്പ പറഞ്ഞു.